തിരിഞ്ഞു നോക്കുമ്പോള്‍
സെന്റ് അലോഷ്യസ് ഹൈസ്ക്കൂള്‍ എന്‍. പറവൂര്‍
പഴമയുടെ പൈതൃകം പേറുന്ന
പൊട്ടിയടര്‍ന്നൊരീ കല്പടവുകള്‍
ചവിട്ടിക്കയറുമ്പോള്‍
ചോക്കുപൊടിയും കൈപ്പുസ്തകവും
വിടര്‍ന്ന പീലിക്കണ്‍കളും
പ്രത്യാശതന്‍ അത്ഭുതവിളക്കായ് ജ്വലിക്കവേ
കാലത്തിന്റെ കുത്തൊഴുക്കില്‍
പൊരുളറിയാതെ
അലയൊലികള്‍ ആര്‍ത്തലച്ചു
പോകവേ
മുത്തുകളും രത്നങ്ങളും കയ്യില്‍
തടഞ്ഞുവോ?
വിജ്ഞാനക്കനികള്‍ കാററടിച്ചു
പറക്കവേ,
മുഖം തിരിച്ചു നിന്നവര്‍ക്കും
പങ്കിട്ടു കൊടുത്തില്ലേ?
എന്തേ മനസ്സു്വിങ്ങുന്നു
കുററബോധത്താല്‍
തലകുനിക്കുന്നു?
ജീവിതത്തിന്‍ അനന്തമാം വീഥിയില്‍
വെളിച്ചത്തിന്‍ പൊന്‍കതിരുകള്‍
തലോടവേ
ഏതോ അനര്‍ഘമാം നിമിഷത്തില്‍
പുഞ്ചിരിതൂകി കടന്നു പോകവേ
മനസ്സിന്‍ അഗാധമാം കയങ്ങളിലെവിടെയോ
കണ്ണുനീരിന്നുറവക്കണ്ണുകള്‍ കണ്‍മിഴിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ